
പത്തനാപുരം : ഐക്കരക്കോണം താഴേ വാതുക്കൽ അൽനൂർ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ ഘോഷയാത്ര നടന്നു. താഴേ വാതുക്കൽ പള്ളി അങ്കണത്തിൽ നിന്ന് ആരംഭിച്ച പാപ്പന്നൂരിൽ എത്തി തിരികെ പള്ളി അങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന സമ്മേളനം പള്ളി സെക്രട്ടറി ഷാഹുദ്ദീൻ മുസ്ലിലിയാരുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പത്തനാപുരം ഉദ്ഘാടനം ചെയ്തു. ചീഫ് ഇമാം ഷെമീർ ഫാളിനി നബിദിന സന്ദേശം നല്കി. ഇസ്മായിൽ മുസ്ലീയാർ , ഷാജഹാൻ പുന്നല , സൈനുദ്ദീൻ, സുലൈമാൻ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. കലാ പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അബ്ദുൾ റഹ്മാൻ പത്തനാപുരം സമ്മാനദാനം നിർവഹിച്ചു. തുടർന്ന് മധുര പാനീയങ്ങളും പലഹാരങ്ങളും വിതരണം ചെയ്തു.