hari

കൊല്ലം: ദൈവദശകം ദേശീയ പ്രാർഥനാ ഗീതമാക്കണമെന്നും ഗുരുദേവ കൃതികൾ പാഠ്യവിഷയമാക്കണമെന്നും എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ പറഞ്ഞു. കേരള പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ഹരികൃഷ്ണൻ നയിക്കുന്ന ദൈവദശക പ്രാർത്ഥനാ യജ്ഞയാത്രയുടെ കൊല്ലം യൂണിയനിലെ പര്യടനം എസ്.എൻ.ഡി.പി യോഗം 903-ാം നമ്പർ കൊട്ടിയം ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ കൃതികൾ പഠിക്കുന്നതിലൂടെ കുട്ടികളിൽ സാഹോദര്യവും സ്നേഹവും അനുകമ്പയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടിയം ശാഖാപ്രസിഡന്റ് പ്രകാശ് നടേശൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞികൃഷ്ണൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ, യൂണിയൻ കൗൺസിലർ ഇരവിപുരം സജീവൻ, പെൻഷണേഴ്സ് കൗൺസിൽ ഭാരവാഹി ജി.ചന്തു, എംപ്ലോയീസ് ഫോറം ഭാരവാഹി എസ്. നാരായണൻ, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് ഹരി ഇരവിപുരം, ശാഖാഭാരവാഹികളായ കെ.എസ്. സജു, അശോകൻ ചെപ്പള്ളി,എൽ ഷാജി, പ്രകാശ് പട്ടാരത്തോപ്പ്, ബിനുകുമാർ ചെപ്പള്ളി, സജീവ് ചെപ്പള്ളി, അമ്മിണി അനി, ശകുന്തപ്രകാശ്, എന്നിവർ യാത്രക്ക് സ്വീകരണം നൽകി. ദൈവദശകം പ്രാർഥനാ ഗീതമാക്കണമെന്നാവശ്യപ്പെടുന്ന മെമ്മോറാണ്ടത്തിൽ ശാഖയിൽ കൂടിയ അംഗങ്ങൾ ഒപ്പു വച്ചു.