phot
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പുനലൂർ ഏരിയ സമ്മേളനം ജില്ല പ്രസിഡന്റ് ഗീതകുമാരി ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: അഖിലേന്ത്യജനാധിപത്യ മഹിള അസോസിയേഷൻ പുനലൂർ ഏരിയ സമ്മേളനം നടന്നു. അസോസിയേഷൻ ജില്ല പ്രസിഡന്റ് ഗീതകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡന്റ് വസന്തരഞ്ചൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ആർ.ലൈലജ,പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രാഹം,സി.പി.എം ഏരിയ സെക്രട്ടറി എസ്.ബിജു,നഗരസഭ കൗൺസിലർ കെ.പുഷ്പലത, രാജമ്മ ഭാസ്ക്കരൻ,സുശീല രാധാകൃഷ്ണൻ,റാണി ജേക്കബ്,മണിബാബു തുടങ്ങിയവർ സംസാരിച്ചു. ഏരിയ കമ്മിറ്റി പ്രസിഡന്റായി വസന്താരഞ്ചനെയും സെക്രട്ടറിയായി ആർ.ലൈലജയെയും തിരഞ്ഞെടുത്തു.