photographers

പരവൂർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ ടൗൺ യൂണിറ്റ് സമ്മേളനം മേഖലാപ്രസിഡന്റ് ദേവലാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി അരുൺ ഗണപതി സ്വാഗതം പറഞ്ഞു. മേഖലാ നിരീക്ഷകൻ രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഉദയൻ തപസ്യ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അരുൺ പനയ്ക്കൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. യൂണിറ്റ് കമ്മിറ്റി അംഗം സുദർശനന്റെ (ശില്പ സ്റ്റുഡിയോ) മകൾ നിഖില അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന സ്വാന്തനം പദ്ധതിയെക്കുറിച്ച് യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം ജിജോ പരവൂർ വിശദീകരിച്ചു. മേഖലാ സെക്രട്ടറി അനിൽ വേളമാനൂർ സംഘടനാ അവലോകനം നടത്തി. മേഖലാ ട്രഷറർ അനിൽ എസ്.എഫ്.എം, പാരിപ്പള്ളി യൂണിറ്റ് സെക്രട്ടറി ബിജു കൈരളി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വിജയകുമാർ(യൂണിറ്റ് പ്രസിഡന്റ്), ഉദയൻ തപസ്യ(സെക്രട്ടറി), അനുരൂപ്(ട്രഷറർ ), മനോജ്.ആർ (വൈസ് പ്രസിഡന്റ്), ജയന്തി പ്രസന്നൻ (ജോയിന്റ് സെക്രട്ടറി) , ശ്രീകുമാർ, അരുൺ ഗണപതി, അനിൽ.എസ്.എഫ്.എം, ജിജോ പരവൂർ, അരുൺ പനയ്ക്കൽ(മേഖല കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.