mv
ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വികസന കാര്യത്തിൽ കേരളത്തിലെ പ്രതിപക്ഷം നെഗറ്റീവാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. കൊല്ലത്ത് നടന്ന ഡിഫറന്റ്ലി ഏബിൾഡ്‌ പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ (ഡി.എ.ഡബ്ല്യു. എഫ്‌) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം കൈവരിക്കേണ്ട വികസനം മുടക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. കേരളത്തെ നവീകരിക്കാൻ സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക്‌ തടസം നിൽക്കുന്ന എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരു പ്ലാറ്റ്‌ഫോമിലാണ്‌. അവരുടെ ചിന്തയും ഒന്നുതന്നെ. വികസനം നടക്കുകയും കേരളം കൂടുതൽ മുന്നേറുകയും ചെയ്‌താൽ ഇടതുപക്ഷത്തിന്‌ തുടർച്ചയായി മൂന്നാമതും ഭരണം കിട്ടുമല്ലോ എന്നോർത്തുള്ള ആവലാതിയാണ്‌ അവർക്ക്. സർക്കാരിനും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ നുണകൾ പ്രചരിപ്പിക്കുന്നു. കേരള ജനത അതൊന്നും മുഖവിലക്കെടുക്കില്ല. കേരളത്തിന്‌ ഒന്നും തരില്ലെന്ന നിലപാടിലാണ്‌ കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തെ നിലവിലുള്ള റെയിൽവേ പാതയുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്ക്കും ശബരിപാതയ്ക്കും കേന്ദ്രം എതിരുനിൽക്കുന്നതായും അദേഹം കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് അദ്ധ്യക്ഷനായി.