photo
തൊളിക്കോട് ഗവ.എൽ.പി.സ്കൂളിലെ ജൻഡർ ന്യൂട്രൽ യൂണിഫോണം വിതരണം മുൻ മന്ത്രി കെ.രാജു നിർവഹിക്കുന്നു

പുനലൂർ: തൊളിക്കോട് ഗവ.എൽ.പി സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ജെൻഡർ ന്യൂട്രൽ യൂണിഫോം വിതരണം ചെയ്തു. മുൻ മന്ത്രി കെ.രാജു യൂണിഫോം വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം അദ്ധ്യക്ഷയായി. സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം റെനി ആന്റണി മുഖ്യപ്രഭാഷണം നടത്തി.നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ അഡ്വ.പി.എ.അനസ്, കെ.കനകമ്മ,വാർഡ് കൗൺസിലർ അഖില സുധാകരൻ, മുൻ ചെയർമാൻ കെ.രാജശേഖരൻ,പുനലൂർ എ.ഇ.ഒ ഡി.അജയകുമാർ,വി.രാജൻ പിള്ള ,മുഹമ്മദ് അൻസാരി,സന്തോഷ് ,ബിന,പ്രഥമാദ്ധ്യാപകൻ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.