
കരുനാഗപ്പള്ളി: ഈമാസം 25 ന് നടക്കുന്ന സി.ഐ.ടി.യു ജില്ലാസമ്മേളന റാലിയിൽ കരുനാഗപ്പള്ളിയിൽ നിന്ന് 5000 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ ഏരിയാസമ്മേളനം തീരുമാനിച്ചു. ഐ.എം.എ ഹാളിൽ (അഡ്വ.വി.വി. ശശീന്ദ്രൻ നഗറിൽ) നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.സജി ഉദ്ഘാടനം ചെയ്തു. വി.ദിവാകരൻ അദ്ധ്യക്ഷനായി. പി.സദാനന്ദൻ രക്തസാക്ഷി പ്രമേയവും ബി.എ. ബ്രിജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാജോയിന്റ് സെക്രട്ടറി പി.ആർ. വസന്തൻ, സി.പി.എം കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി പി.കെ.ജയപ്രകാശ്, എ.അനിരുദ്ധൻ, എസ്. ഹരിലാൽ, കെ.ജി.ബിന്ദു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി വി.ദിവാകരൻ (പ്രസിഡന്റ് ) എ.അനിരുദ്ധൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.