കൊല്ലം: നബിദർശനങ്ങൾ മാനവിക നന്മയ്ക്കുംസാംസ്കാരിക മുന്നേറ്റത്തിനും വേണ്ടി മാത്രമായിരുന്നെന്നും മതേതര രാജ്യത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി എല്ലാ പൗരൻമാരും ഒന്നിക്കണമെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.ജമാഅത്ത് ഫെഡറേഷന്റെയും കർബല ട്രെസ്റ്റിന്റെയും അഭിമുഖ്യത്തിൽ നടന്ന നബിദിന റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും നബിദിന സമ്മേളത്തിന്റെ ചെയർമാനുമായ കടക്കൽ അബ്ദുൽ അസിസ് മൗലവി അദ്യക്ഷനായി.ഇ.പി.അബൂബക്കർ അൽ ഘാസിമി മുഖ്യ പ്രഭാഷണം നടത്തി. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ്‌ കെ.പി.അബൂബക്കർ ഹസ്രത്, കർബല ട്രെസ്റ്റ് ചെയർമാൻ ഷാനവാസ്ഖാൻ, എ.കെ.ഉമർ മൗലവി, എ.അബ്ദുൽ അസീസ് അസീസിയ്യ,എം.നൗഷാദ് എം.എൽ.എ, പി.സി.വിഷ്ണുനാഥ് എം.എൽ.എ, ജനറൽ കൺവീനർ മൈലക്കാട് ഷാ, മാർക് സലാം, കണ്ണനല്ലൂർ എ.എൽ.നിസ്സാമുദീൻ,നാസർ കുഴിവേലിൽ,ഡോ.പി.എ.അബ്ദുൽ മജീദ് ലബ്ബ,പ്രൊഫ.അബ്ദുൽ സലാം, എസ്‌.നാസർ ജോനകപ്പുറം, ടി.എം.ഇക്ബാൽ, പാങ്ങോട് കമറുദ്ധീൻ മൗലവി, ശാക്കിർ ഹുസൈൻ ദാരിമി, റാഫി മൗലവി അൽ ഗൗസരി, മണക്കാട് നജിമുദ്ദീൻ, റിയാസ് സമദ്,എ.എ.വാഹിദ് പെരുംപുഴ, എ.ഇ.സുൽഫിക്കർ കണ്ണനല്ലൂർ, ഹബീബ് സേട്ട്, കണ്ണനല്ലൂർ സമദ്, കെ.ആർ.ശാഹുൽ ഹമീദ് മുസ്‌ലിയാർ, കുണ്ട്മൺ സിദ്ദിഖ് മുസ്ലിയാർ, കെ.ബി.ഷഹാൽ, നാഷിദ് ബാഘവി, സാദിക്ക് മൗലവി എന്നിവർ പങ്കെടുത്തു.