
കൊല്ലം: ദൈവദശകം കുട്ടികളുടെ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രകൃതി സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡന്റ് കെ.പി.ഹരികൃഷ്ണൻ നയിക്കുന്ന ദൈവദശകം പ്രാർത്ഥനാ പ്രയാണത്തിന് എസ്.എൻ.ഡി.പി യോഗം 639-ാം നമ്പർ കാവനാട് മീനത്തുചേരി ശാഖയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ സ്വീകരണം നൽകി.ശാഖാപ്രസിഡന്റ് ബാലചന്ദ്ര ബാബു, സെക്രട്ടറി കിടങ്ങിൽ സതീഷ്, വൈസ് പ്രസിഡന്റ് സുഗതൻ, യൂണിയൻ കൗൺസിലർ അഡ്വ.എസ്.ഷേണാജി, ശശി കേദാരം, പ്രഗൽഭൻ, ഭരണസമിതി അംഗങ്ങളായ മണികണ്ഠൻ, ശിവപ്രസാദ്, മനു വെള്ളന്നൂർ, സുരേന്ദ്രൻ, ഭാഗ്യനാഥൻ തുടങ്ങിയവർ പങ്കെടുത്തു.