കൊല്ലം: കടയ്ക്കൽ ഗുരുദേവ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (കേരള സർവകലാശാല അഫിലിയേറ്റഡ്) 2022-24 എം.ബി.എ (ഫുൾ ടൈം) ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 12,13, 14 തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കും. 50 ശതമാനം മാർക്കോടെയുള്ള ഡിഗ്രിയാണ് യോഗ്യത. ഒ.ബി.സി - 48 ശതമാനം, എസ്.സി, എസ്.ടി- 45 ശതമാനം എന്നിങ്ങനെ മാർക്കിൽ ഇളവുണ്ട്. എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് ഇ- ഗ്രാന്റ് ലഭിക്കും. ഫോൺ: 9744225117, 7511118838.