
കൊല്ലം: ദൈവദശകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു കൊണ്ട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് കെ.പി.ഹരികൃഷ്ണൻ നയിക്കുന്ന ദൈവദശക പ്രാർത്ഥനാപ്രയാണത്തിന്റെ രണ്ടാം ദിനം എസ്.എൻ.ഡി.പി യോഗം 604-ാം നമ്പർ ശക്തികുളങ്ങര ശാഖയിൽ യൂണിയൻ കൗൺസിലർ അഡ്വ.എസ്.ഷേണാജി ഉദ്ഘാടനം ചെയ്തു. കെ.പി ഹരികൃഷ്ണൻ, ചന്ദ്രമോഹൻ, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.