
കൊല്ലം: ജില്ലാ ജയിലിൽ അന്തേവാസികൾക്കായി മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ ജഡ്‌ജ് സുലേഖ (എം.എ.സി.ടി) ഉദ്ഘാടനം ചെയ്തു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.ബി.അൻസർ അദ്ധ്യക്ഷനായി. ജില്ലാ ജയിൽ വെൽഫെയർ ഓഫീസർ എസ്.എസ്.പ്രീതി സ്വാഗതവും താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ദയ നന്ദിയും പറഞ്ഞു. ഖാൻ കരിക്കോട് ക്ലാസ് നയിച്ചു.
ഡെപ്യൂട്ടി സൂപ്രണ്ട് കൃഷ്ണപ്രസാദ്, അഡ്വ. ബി. ദിലീപ് എന്നിവർ സംസാരിച്ചു.