al

പുത്തൂർ: വിവാഹ അഭ്യർത്ഥന നിരസിച്ച പട്ടികജാതി യുവതിയെ റബർ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എസ്.എൻ പുരം ലാൽ സദനിൽ ലാലുമോനാണ് (34) അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: ഞായറാഴ്ച വൈകിട്ടാണ് സംഭവം. പുത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. വഴിയിൽ പതുങ്ങിയിരുന്ന ലാലു യുവതിയെ തടഞ്ഞുനിറുത്തി അടിക്കുകയും റബർപുരയിടത്തിനുള്ളിലേക്ക് വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് വായിൽ കരിയില കുത്തിത്തിരുകി ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. യുവതിയുടെ മൊബൈൽ ഫോണും നശിപ്പിച്ചു. സംഭവം പ്രദേശവാസിയായ ഒരാൾ കണ്ടതോടെ പ്രതി രക്ഷപ്പെട്ടു. തുടർന്ന് വീട്ടിലെത്തിയ യുവതി അമ്മയ്ക്കൊപ്പം പുത്തൂർ സ്‌റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് യുവതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാത്രിയോടെ പുത്തൂർ എസ്.എച്ച്.ഒ ജി.സുഭാഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടി. റിമാൻഡ് ചെയ്തു.