കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ മിനി തൊഴിൽ മേള ''ദിശ 2022'' 15ന് രാവിലെ 9ന് കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.
20​ൽപരം സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കാണ് മേള. ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ട്‌സ്, സെയിൽസ്, മാർക്കറ്റിംഗ്, അഡ്മിനിസ്‌ട്രേഷൻ, റീറ്റെയിൽ, എൻജിനീയറിംഗ് എച്ച്.ആർ, ഐ.ടി, ഫാർമസ്യൂട്ടിക്കൽസ്, എഡ്യുക്കേഷൻ, ഹോസ്പിറ്റാലിറ്റി, ടെലികമ്മ്യൂണിക്കേഷൻ, ഓട്ടോമോബൈൽസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.
പ്ലസ്​ ടു, ഐ.ടി.ഐ അല്ലെങ്കിൽ അതിൽ കൂടുതലോ യോഗ്യതയുള്ള 35 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. 13​നകം എംപ്ലോയബിലിറ്റി രജിസ്‌​ട്രേഷൻ പൂർത്തിയാക്കണം. ഫോൺ: 8714835683, 7012212473.