കൊല്ലം: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ഏകദിന ഫോസ്ടാക് പരിശീലനം നടക്കും. 12ന് രാവിലെ 10 മുതൽ വകുപ്പിന്റെ ടി.ബി സെന്ററിന് സമീപമുള്ള ജില്ലാ ഓഫീസിലാണ് പരിശീലനം. 13ന് രാവിലെ 10 മുതൽ ഇരവിപുരത്ത് പരിശീലനം നടക്കും. ഭക്ഷ്യ പാചകം, സംഭരണം, വിതരണ മേഖലയിലെ എല്ലാവരും പങ്കെടുക്കണമെന്ന് അസി. ഫുഡ് സേഫ്ടി കമ്മിഷണർ അറിയിച്ചു.