അഞ്ചൽ: ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ 28-ാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് അഞ്ചൽ മാർ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനം നടന്നു. സെന്റ് ജോൺസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ് ഉദ്ഘാടനം ചെയ്തു. ഡോ.റൂബിൻ രാജ് അനുസ്മരണ പ്രഭാഷണം നടത്തി. സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പൽ ഡോ.ചെറിയാൻ ജോൺ, അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ ലോക്കൽ മാനേജർ ഫാ.ബോവസ് മാത്യു, ഫാ.ജിനോയ് മാത്യു,സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പൽ സൂസൻ കോശി, മേരീ പോത്തൻ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.