കൊല്ലം: വിമുക്തി ക്ലബുകൾ രൂപീകരിച്ച് ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കമിടാനൊരുങ്ങി ജില്ലയിലെ ഗ്രന്ഥശാലകൾ. അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ലഹരിവിരുദ്ധ സദസും റാലിയും സംഘടിപ്പിക്കും. 23, 24 തീയതികളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 24ന് വൈകിട്ട് അക്ഷരദീപം തെളിക്കണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.