sajilal-
സി.പി.ഐ പാവുമ്പ,മണപ്പള്ളി തെക്ക് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച 'മികവ് 2022' പ്രതിഭകളെ ആദരിക്കൽ പരിപാടി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ.സജിലാൽ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: സി.പി.ഐ പാവുമ്പ മണപ്പള്ളി തെക്ക് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മികവ് 2022 എന്ന പേരിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. മണപ്പള്ളി തെക്ക് പുതുശ്ശേരിമുക്കിൽ വെച്ച് നടന്ന പരിപാടിയിൽ നേത്രരോഗചികിത്സാ ക്യാമ്പ് , വിദ്യാർത്ഥികളുടെ കലാകായിക മത്സരങ്ങൾ , ലഹരിവിമുക്തി ബോധവത്കരണ ക്ലാസ് , വിദ്യാർത്ഥികൾക്കും ആശാവർക്കർമാർക്കുമുള്ള അനുമോദനങ്ങൾ എന്നിവ നടന്നു. തിരുവനന്തപുരം ചൈതന്യ നേത്രരോഗാശുപത്രിയിലെ ഡോക്ടൻമാർ നേത്ര രോഗ ചികിത്സാ ക്യാമ്പിന് നേതൃത്വം നൽകി. ലഹരി വിമുക്തിബോധവത്കരണ ക്ലാസ് എക്സൈസ് ഇൻസ്പെക്ടർ ഷാജി നയിച്ചു. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാകാരൻമാരെയും ആരോഗ്യ പ്രവർത്തകരെയും മുതിർന്ന പാർട്ടി പ്രവർത്തകരെയും ചടങ്ങിൽ വെച്ച് ആദരിച്ചു. മെഡിക്കൽ ക്യാമ്പ് സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കടത്തൂർ മൻസൂർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം ഷൈലജ സ്വാഗതം ആശംസിച്ചു. സമാപന സമ്മേളനവും അനുമോദനയോഗവും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ പാവുമ്പ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ജി.സന്തോഷ് അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗം റജി തങ്കച്ചൻ സ്വാഗതം ആശംസിച്ചു. കരുനാഗപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ആർ.സോമൻ പിള്ള, സി.പി.ഐ ഓച്ചിറ മണ്ഡലം സെക്രട്ടറി എസ്.കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുഞ്ഞ് , കടമ്പാട്ട് ഗോപാലകൃഷ്ണൻ , വാർഡ് മെമ്പർ ഷൈലജ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കവിത,കരീം കുഞ്ഞ്, അജീർഷാൻ, ബ്രാഞ്ച് സെക്രട്ടറി യോഹന്നാൻ , ബിജേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് കേളി നാടൻ പാട്ട് കലാകാരൻമാരുടെ നാടൻ പാട്ട് അവതരണവും നടന്നു.