കൊല്ലം: ഹോൺ മുഴക്കിയ വിരോധത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ യു​വാ​ക്കളെ മാരകമായി പരിക്കേല്പിച്ച സംഘത്തിലെ മൂന്നു പേരെ പൊലീസ് പിടികൂടി. തേ​വ​ല​ക്ക​ര​ കോ​യി​വി​ള ചാ​ലിൽ കി​ഴ​ക്ക​തിൽ നി​യാ​സ് (30), നീ​ണ്ട​ക​ര പു​ത്തൻ​തു​റ സു​മ​യ്യാ മൻ​സി​ലിൽ ഷു​ഹൈ​ബ്(29), പു​ത്തൻ​തു​റ ​കോ​ട്ട​യ്​ക്ക​കം മൻ​സി​ലിൽ ബി​ലാൽ(27) എ​ന്നി​വ​രാ​ണ് ച​വ​റ പൊലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. കഴിഞ്ഞ 8ന് രാ​ത്രി 8.15 മ​ണി​യോ​ടെയായിരുന്നു സംഭവം. ച​വ​റ സ്വ​ദേ​ശി ര​തീ​ഷും സു​ഹൃ​ത്ത് ഗി​രീ​ഷും​ ബൈക്കിൽ ​പോ​ക​വേ ച​വ​റ കൊ​റ്റം​കു​ള​ങ്ങ​ര ജം​ഗ്​ഷ​ന് സ​മീ​പം മു​ക്ക​ട മു​ക്കിൽ ഇ​വർ​ക്ക് മുൻ​പിൽ സ്​കൂ​ട്ട​റിൽ യാ​ത്ര ചെ​യ്​ത പ്ര​തി​കൾ സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​നെ തു​ടർ​ന്ന് ര​തീ​ഷ്‌​ ഹോൺ അ​ടി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തിൽ ഇരുവരെയും അ​ക്ര​മി​ച്ചു പ​രി​ക്കേൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്നാം ​പ്ര​തി​ ഫോൺ ചെ​യ്​ത​ത​നു​സ​രി​ച്ച് മൂ​ന്നും നാ​ലും പ്ര​തി​കൾ കാ​റിൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എത്തി ര​തീ​ഷി​നെയും ഗി​രീ​ഷി​നെ​യും മർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നുവെന്ന് പൊലീസ് പറഞ്ഞു. ച​വ​റ ​പൊലീ​സ്‌​ ഇൻ​സ്‌​പെ​ക്​ടർ യു.പി.വി​പിൻ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തിൽ എ​സ്.ഐമാ​രാ​യ നൗ​ഫൽ, പ്ര​ദീ​പ്, അ​ഖിൽ ര​വീ​ന്ദ്രൻ, എ.എ​സ്.ഐ ​ഗോ​പാ​ലകൃ​ഷ്​ണൻ, സി.പി.ഓമാ​രാ​യ ജ​യ​കൃ​ഷ്​ണൻ, ഷ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ പൊലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.കോ​ട​തി​യിൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാൻഡ് ചെ​യ്തു.