കൊല്ലം: ഇ.എസ്.ഐ സബ് റീജിയണൽ ഓഫീസ് പരിധിയിൽ വരുന്ന ഗുണഭോക്താക്കൾക്കായി നാളെ ഉച്ചയ്ക്ക് 2.30ന് പരാതി പരിഹാരമേള നടത്തും. ഇ.എസ്.ഐ കോർപ്പറേഷന്റെ കൊല്ലം സബ് റീജിയണൽ ഓഫീസിൽ വച്ചാണ് മേള. ട്രേഡ് യൂണിയൻ നേതാക്കൾ, ഇ.എസ്.ഐ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട്, ഇ.എസ്.ഐ കോർപ്പറേഷൻ ഡെപ്യൂട്ടി ഡയറക്ടർമാർ, ഇ.എസ്.ഐ സ്കീം ദക്ഷിണമേഖല ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ പങ്കെടുക്കും. തുടർന്ന് എല്ലാ മാസത്തെയും രണ്ടാമത്തെ ബുധനാഴ്ചകളിൽ സബ് റീജിയണൽ ഓഫീസുകളിലും രണ്ടാമത്തെ വെള്ളിയാഴ്ചകളിൽ അതാത് ബ്രാഞ്ച് ഓഫീസുകളിലും മേള നടക്കും.