high

കൊല്ലം: ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ നടത്തിയ അത്‌ലറ്റിക് മീറ്റിൽ കൊല്ലം സായി 224 പോയിന്റുമായി മുന്നേറ്റം തുടരുന്നു. പുനലൂർ എസ്.എൻ കോളേജ് (140 പോയിന്റ്)​,​ അ‌ഞ്ചൽ സെന്റ് ജോൺസ് കോളേജ് (107 പോയിന്റ്)​ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

കിഡ്‌സ് വിഭാഗത്തിൽ കൊല്ലം മൗണ്ട് കാർമ്മലിനാണ് ഓവറാൾ കിരീടം. 63 പോയിന്റ് ലഭിച്ചു. വിമല സെൻട്രൽ സ്കൂൾ (26 പോയിന്റ്)​,​ ക്രിസ്തുരാജാ എച്ച്.എസ്.എസ് (25 പോയിന്റ്)​ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ.

അണ്ടർ -14, അണ്ടർ- 16, അണ്ടർ -18, അണ്ടർ -20, സീനിയർ ആൺ, പെൺ വിഭാഗങ്ങളിലെ മത്സരങ്ങളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇന്നും നാളെയും ഉച്ചകഴിഞ്ഞ് മത്സരം തുടരും. 158 ഇനങ്ങളിലാണ് മതസരം. 1200 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിജയികൾക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം.

മറ്റ് വിജയികളും പോയിന്റും

 ബോയ്സ് അണ്ടർ 10

വിമല സെൻട്രൽ സ്കൂൾ- 13

ഹോളിഫാമിലി, അരവിള - 12

മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്- 11

 ഗേൾസ് അണ്ടർ 10

മൗണ്ട് കാർമ്മൽ - 31

വിമല സെൻട്രൽ സ്കൂൾ- 7

സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ- 6

ലോർഡ് മാത- 6

 ബോയ്സ് അണ്ടർ 12

ക്രിസ്തുരാജ എച്ച്.എസ്.എസ്- 25

ഇൻഫന്റ് ജീസസ് - 10

സെന്റ് ഗോരത് പുനലൂർ- 6

ട്രിനിറ്റി ലൈസിയം- 6

 ഗേൾസ് അണ്ടർ 12

മൗണ്ട് കാർമ്മൽ- 21

ട്രിനിറ്റി ലൈസിയം- 16

എസ്.എൻ.സി കായംകുളം- 8