gate

ചാത്തന്നൂർ: അഞ്ചരക്കോടിയോളം രൂപ ചെലവാക്കി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിലെ പാർക്കിംഗ് ഏരിയയിലെ ഗേറ്റ് തകർന്നുവീണ് അദ്ധ്യാപികയുടെ കാൽമുട്ട് തകർന്നു. ചാത്തന്നൂർ ഗവ. ഹയർ സെക്കൻ‌ഡറി സ്കൂൾ അദ്ധ്യാപികയായ സുമദേവിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പാർക്കിംഗ് ഏരിയായിൽ നിന്ന് കാറെടുക്കുന്നതിന് ഗേറ്റ് തുറന്നപ്പോഴാണ് ഗേറ്റിളകി കാലിൽ വീണത്. പരിക്കേറ്റ സുമദേവിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും അവിടെ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.