കൊല്ലം:റോട്ടറി ഡിസ്ട്രിക്റ്റ് 3211ന്റെയും കൊല്ലം എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂളിൻറെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് അന്തർദേശീയ ബാലികാദിനമാചരിക്കും. പെൺകുട്ടികളിലുൾപ്പെടെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കുമെതിരെ ബോധവൽക്കരണ റാലി, ഫ്ലാഷ്മോബ് ,പൊതുയോഗം തുടങ്ങിയവ ഉണ്ടാകും.രാവിലെ 10ന് കൊല്ലം കർബല എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂളിൽ നിന്ന് റാലി ആരംഭിക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ കെ.ബാബുമോൻ മുഖ്യാതിഥിയാവും. ജില്ലാ കളക്ടർ അഫ്സാനാ പർവീൺ, സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ്, റോട്ടറി ഡിസ്ട്രിക്റ്റ് ട്രെയിനർ കെ.രാമചന്ദ്രൻ നായർ, റോട്ടറി ഡിസ്ട്രിക്റ്റ് മുൻ ഗവർണർമാരായ ഡോ.ജി.എ.ജോർജ്ജ് കോശി പണിക്കർ, കെ. എസ്.ശശി കുമാർ, ഡോ.ജോൺ ഡാനിയേൽ, ശിരീഷ് കേശവൻ, നിയുക്ത ഗവർണർ ഡോ.ജി.സുമിത്രൻ, റവന്യൂ ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ.ഡി.ഷൈൻ, അസിസ്റ്റന്റ് ഗവർണർമാരായ സുലൈമാൻ അബൂബക്കർ, ബിജു ബഷീർ, രാജൻ പിണറുവിള, രമേഷ് നായിഡു, ജെ.രഞ്ജിത് കുമാർ, അഡ്വ.രവികൃഷ്ണൻ, ഡോ.കെ.വി. സനൽകുമാർ, ചാർളി.എസ്.പണിക്കർ, സുരേഷ് പാലക്കോട്ട്, ചന്ദ്രൻ, കൃഷ്ണദാസ്, അലക്സാണ്ടർ പണിക്കർ, സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ.കെ.സാംബശിവൻ, പ്രിൻസിപ്പൽ എസ്.നിഷ,പി.റ്റി,എ പ്രസിഡന്റ് ബിജു വിജയൻ തുടങ്ങിയവർ നേതൃത്വം നൽകും.