
കൊല്ലം: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെമ്പാടും തൊഴിലാളികൾ പതാക ദിനം ആചരിച്ചു. ഏരിയാ കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും മേഖല, യൂണിറ്റ് കേന്ദ്രങ്ങളിലും പതാക ഉയർത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പതാക ഉയർത്തി. ട്രഷറർ എ.എം.ഇക്ബാൽ, ഏരിയാ സെക്രട്ടറി ജി.ആനന്ദൻ, പി.ഗോപാലകൃഷ്ണൻ, എസ്.ഹരിലാൽ, ടി.ആർ.ശങ്കരപ്പിള്ള, അഡ്വ.ഇ.ഷാനവാസ് ഖാൻ, ഓഫീസ് സെക്രട്ടറി വിശാരദൻ പത്തനാപുരം, പി.ഡി.ജോസ്, ജെ.ഷാജി, ജെ.ബിജു, അമീർ സുൽത്താൻ എന്നിവർ പങ്കെടുത്തു. എസ്.എം.പി പാലസ് ജംഗ്ഷനിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എക്സ്.ഏണസ്റ്റ് പതാക ഉയർത്തി. യൂണിയൻ ജില്ലാ സെക്രട്ടറി ടി.എൻ.ത്യാഗരാജൻ, സാലി, കൊച്ചുണ്ണി, മുരുകേശൻ എന്നിവർ സംസാരിച്ചു.
കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ് സുദേവൻ പതാക ഉയർത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറി എം.സുബ്രഹ്മണ്യൻ, രാജീവ് കുമാർ, സജീവ്, സുരേഷ് എന്നിവർ പങ്കെടുത്തു.