
കുണ്ടറ: വെള്ളിമൺ വെസ്റ്റ് സങ്കീർത്തനത്തിൽ കെ.എ.സെബാസ്റ്റ്യന്റെ (എ.ആർ ക്യാമ്പ് സീനിയർ സിവിൽ പൊലീസ് ഓഫീസർ) ഭാര്യ കൊല്ലം സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറും കൊല്ലം ജില്ലാ പൊലീസ് സൊസൈറ്റി ഡയറക്ട് ബോർഡ് അംഗവും പൊലീസ് അസോസിയേഷൻ മുൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എൽ. മിനിമോൾ (45) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെള്ളിമൺ ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: ആൽബിന.എം.സെബാസ്റ്റ്യൻ, അനീറ്റ.എം.സെബാസ്റ്റ്യൻ.