sndp-
എസ് എൻ ഡി പി യോഗം തൊടിയൂർ പുലിയൂർ വഞ്ചി മേക്ക് 426-ാം നമ്പർ ശാഖയിലെ വാർഷികം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടി എ.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: എസ്.എൻ.ഡി.പി യോഗം പുലിയൂർവഞ്ചിമേക്ക് 426-ാം നമ്പർ ശാഖയിൽ വാർഷികം, മെരിറ്റ് അവാർഡ് വിതരണം, അനുമോദനം എന്നീ ചടങ്ങുകൾ നടന്നു.

കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സി.സേതു അദ്ധ്യക്ഷനായി. സെക്രട്ടറി രാജീവൻ മുണ്ടപ്പള്ളിൽ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ മുഖ്യപ്രഭാഷണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണവും നിർവഹിച്ചു.

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ബി.അനീഷിനെ എ.സോമരാജൻ അനുമോദിച്ചു. താലൂക്ക് യൂണിയൻ വനിത സംഘം പ്രസിഡന്റ് അംബിക, സെക്രട്ടറി മധുകുമാരി, യൂണിയൻ കമ്മിറ്റി അംഗം സഹദേവൻ മുക്കോടിയിൽ, ശാഖായോഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആർ.ബിജു, എസ്. ദീപക്, രമേശൻ ഒല്ലായിൽ, ശാഖാ യോഗം വനിതസംഘം പ്രസിഡന്റ് രാധാമണി കരിഞ്ഞപ്പള്ളിൽ, സെക്രട്ടി വിമല ഇടയിലവീട് എന്നിവർ ആശംസയർപ്പിച്ചു. വൈസ് പ്രസിഡന്റ് എൻ.ഗംഗാധരൻ നന്ദി പറഞ്ഞു.