കൊട്ടാരക്കര: ചെറുകിട സ്‌പെയർ പാർട്‌സ് വ്യാപാരികളുടെ സംഘടനയായ ഓൾ കൈൻഡ്‌സ് ഒഫ് ഓട്ടോമൊബൈൽ സ്‌പെയർ റീട്ടെയിലേഴ്‌സ് അസോസിയേഷൻ (എ.കെ.എ.എസ്.ആർ.എ) ജില്ലാ കമ്മിറ്റി രൂപീകരിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജന.സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഗീവർഗീസ് പാപ്പി അടെനേത്ത് അദ്ധ്യക്ഷനായി. ജയൻ ബി.ഉണ്ണി, ഷെഫീഖ് അഞ്ചൽ, ഹരികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സന്തോഷ് കുമാർ (പ്രസിഡന്റ്), ഹരികുമാർ (സെക്രട്ടറി), ബിനോയ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.