photo
നബിദിനത്തിൽ ചുമട്ടുതൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഹായവിതരണം പി ആർ വസന്തൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: നബിദിനത്തിൽ സഹജീവികൾക്ക് സഹായം നൽകി ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മാതൃകയായി. കരുനാഗപ്പള്ളി മാർക്കറ്റ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് നബിദിനത്തിൽ ചികിത്സാ സഹായവും ഭക്ഷ്യധാന്യക്കിറ്റുകളും വിതരണം ചെയ്തത്. കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം നടന്ന പരിപാടി സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്തു. ജി.സുനിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. റഫീഖ് അദ്ധ്യക്ഷനായി. എസ്.സജീവ് സ്വാഗതം പറഞ്ഞു. കർഷകസംഘം ഏരിയ സെക്രട്ടറി ബി.സജീവൻ, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ മനയ്ക്കൽ, കൗൺസിലർ അഷിത എസ്.ആനന്ദ്, ഡി. മുരളീധരൻപിള്ള, സി.വിജയൻ പിള്ള, ഷാജഹാൻ, സിദ്ധിക്ക് എന്നിവർ സംസാരിച്ചു.