photo

കൊട്ടാരക്കര: മുന്നൂറ് കോടിയുടെ പണമിടപാട് തട്ടിപ്പ് കേസിൽ പിടിയിലായ

കേച്ചേരി ഫിനാൻസ് ഉടമ പത്തനാപുരം പിടവൂർ കമുകുംചേരി ഹരിഭവനത്തിൽ വേണുഗോപാലിനെ (57) കോടതി റിമാൻഡ് ചെയ്തു.

ക്യാഷ് ഡെപ്പോസിറ്റായും ചിട്ടി തുകകളായും വൻ തുക കൈപ്പറ്റിയ പ്രതിക്കെതിരെ പുനലൂർ, കൊട്ടാരക്കര, കുന്നിക്കോട്, ഏനാത്ത് പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിൽ പോയ പ്രതി ഞായറാഴ്ച താമരക്കുടിയിലെത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.

പ്രതിക്കെതിരെ നൂറിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. പ്രതിയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരശേഖരണം നടന്നുവരുകയാണ്.