babykutty-78

ഓയൂർ: അർബൻ ബാങ്കിന്റെ ഓയൂർ ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര ഉമ്മന്നൂർ നെല്ലിക്കുന്നം കീഴൂട്ട് വീട്ടിൽ ബേബിക്കുട്ടിയാണ് (78) മരിച്ചത്.

അഞ്ച് വർഷമായി ബാങ്ക് സെക്യൂരിറ്റിയായ ഇദ്ദേഹം ഇന്നലെ രാവിലെ 5 ഓടെ ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോറം മാറുന്നതിന് ബാങ്കിന്റെ മുകൾ നിലയിലേക്ക് പോകുന്ന ദൃശ്യങ്ങൾ സി.സി ടി.വി ദൃശ്യങ്ങങ്ങളിൽ കാണാം. രാവിലെ എത്തിയ ജീവനക്കാരാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ നിലത്ത് കിടക്കുന്നതായി കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായായി പൊലീസ് പറഞ്ഞു. പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽ നടപടി സ്വീകരിച്ച് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: പെണ്ണമ്മ. മക്കൾ: ഷിബു, ഷീന. മരുമക്കൾ: റോസമ്മ, സജി. സംസ്കാരം ഇന്ന് രാവിലെ 11.30ന് നെല്ലിക്കുന്നം ഐ.പി.സി ചർച്ച് സെമിത്തേരിയിൽ.