
ഏരൂർ: ഭാരതീപുരം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. പതിനൊന്നാംമൈൽ കിണറുവിള വീട്ടിൽ കെ.പി. ജോസാണ് (55) മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു അപകടം. പത്തടിയിൽ നിന്ന് പതിനൊന്നാം മൈലിലേയ്ക്ക് വരികയായിരുന്ന ബൈക്കും കുളത്തൂപ്പുഴയിൽ നിന്ന് അഞ്ചലിലേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ജോസിനെ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുമ്പ് സ്കൂൾ ബസിലെ ഡ്രൈവറാആയിരുന്നു ജോസ്. ഭാര്യ: ബീന ജോസ്. മക്കൾ: ജാൻസി ജോൺ, ജിൻസ് ജോൺ, ജനിഫർ.