velukutty
ഓച്ചിറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഓച്ചിറ വേലുക്കുട്ടി സ്മാരക കലാകേന്ദ്രത്തിന്റെ പ്രവർത്തന ഉദ്ഘാടനം പ്രസിഡന്റ് ബി. ശ്രീദേവി നിർവഹിക്കുന്നു

ഓച്ചിറ: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഓച്ചിറ വേലുക്കുട്ടി സ്മാരക കലാകേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബി.ശ്രീദേവി നിർവഹിച്ചു. ശാസ്ത്രീയ സംഗീതം, ഭരതനാട്യം, കുച്ചുപ്പിടി, വയലിൻ, തബല, മൃദംഗം തുടങ്ങിയവയുടെ പരിശീലനവും ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത്തീഫാ ബീവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലതപ്രകാശ്, സന്തോഷ് ആനേത്ത്, ഇന്ദുലേഖ രാജീഷ്, സുചേത, ഗീതാരാജു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നൃത്ത ക്ലാസും സംഗീത ക്ലാസും ആരംഭിച്ചു.