പുനലൂർ: പതിനാറാമത് മലയാറ്റൂർ അവാർഡിനും യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസിനും കൃതികൾ ക്ഷണിച്ചു. 25,000 രൂപയും ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ രൂപ കൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. 2017 ജനുവരി ഒന്നിന് ശേഷം പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റവും മികച്ച മൗലീക സാഹിത്യ കൃതികളാണ് അവാർഡിന് പരിഗണിക്കുന്നത്. ഏറ്റവും നല്ല നവാഗത എഴുത്തുക്കാർക്കുള്ള മലയാറ്റൂർ പ്രൈസ് 5001രൂപയും, മെമെന്റോയും പ്രശസ്തിപത്രവുമാണ്. ഗ്രന്ഥ കർത്താക്കൾക്കും പുസ്തക പ്രസാധകർക്കും സാഹിത്യആസ്വാദകർക്കും പുസ്തകങ്ങൾ അയച്ച് നൽകാം. വായനക്കാരുടെ ശുപാർശകളും അവാർഡ് കമ്മിറ്റി പരിഗണിക്കും. ജഡ്ജിംഗ് കമ്മിറ്റിക്ക് സമർപ്പിക്കുന്നതിന് വേണ്ടി കൃതികളുടെ മൂന്ന് പ്രതികളും വായനക്കാരുടെ ശുപാർശകളും അടുത്ത മാസം10ന് മുമ്പ് ലഭിക്കണം. ഡോ.വി.കെ.ജയകുമാർ, ചെയർമാൻ, മലയാറ്റൂർ സ്മാരക സമിതി,ശബരിഗിരി ,അഞ്ചൽ, പി.ഒ,കൊല്ലം ജില്ല,691306 എന്ന വിലാസത്തിൽ കൃതികൾ അയക്കണമെന്ന് ചെയർമാൻ അറിയിച്ചു.