പന്മന: സ്‌പോർട്സ് ആൻഡ് എഡ്യുക്കേഷൻ പ്രെമോഷൻ ട്രസ്റ്റിന്റെ (സെപ്റ്റ്) സംസ്ഥാന തല അക്കാദമി ഫുട്ബാൾ മത്സരങ്ങൾ മുന്നോടിയായുള്ള തെക്കൻ മേഖല ഫുട്ബാൾ മേള 15, 16 തീയതികളിൽ പന്മന മനയിൽ എസ്. ബി.വി.എസ് ജി.എച്ച്.എസ്.എസ് മൈതാനത്ത് നടക്കും. തിരുവനന്തപുരം, കൊല്ലം ജില്ലയിൽ നിന്നുള്ള ടീമുകളിലായി 200ൽപരം താരങ്ങൾ പങ്കെടുക്കും. മത്സരങ്ങൾ ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്തംഗവും സ്വാഗതസംഘ രക്ഷാധികാരിയുമായ അഡ്വ. സി.പി.സുധീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. മത്സര വിജയികൾ

സംസ്ഥാനതലത്തിൽ യോഗ്യത നേടും. സമാപനസമ്മേളനവും സമ്മാനദാനവും ചവറ കെ.എം.എം.എൽ മനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ വരവിള നിസാർ അദ്ധ്യക്ഷത വഹിക്കും. സെപ്റ്റ് സംസ്ഥാന കോ- ഓർഡിനേറ്റർ

വി.ഒ.ജോസ്, കോച്ച് റഫീക്ക് അഹമ്മദ് എന്നിവർ ചാമ്പ്യൻഷിപ്പ് നിരീക്ഷകരായിരിക്കും. പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.