photo

കൊട്ടാരക്കര: ജോലി ചെയ്യുന്നതിനിടെ 18 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ഇന്നലെ വൈകിട്ട് മൂന്നോടെ കല്ലുവാതുക്കൽ ഡിവിഷനിൽ ജി.കെ.പി ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും കടന്നൽ കുത്തേറ്റു. കൊട്ടാരക്കര പൊലീസിന്റെ വാഹനത്തിലാണ് തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചത്. അനിത, അനു, വത്സല, ശ്യാമള, ഓമന, സരസമ്മ, ഷീജ, ശ്രീലത, തങ്കമ്മ, ഹരി, ശാന്ത, രാധാമണി, ആതിര എന്നിവർക്ക് സാരമായി പരിക്കേറ്റു. നഗരസഭാ ചെയർമാൻ എ.ഷാജു സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി.