ചവറ : തേവലക്കര കാക്കത്തോട് കോളനിയുടെ സമഗ്രവികസനത്തിനായി അനുവദിച്ച ഒരുകോടി രൂപയുടെ പദ്ധതി ഉദ്ഘാടനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവ്വഹിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളുടെ അറ്റകുറ്റപ്പണിക്കായി 30 ലക്ഷം, പുതിയ രണ്ട് റോഡുകൾക്കായി 15 ലക്ഷം, മണ്ണ്സംരക്ഷണത്തിനും പാർശഭിത്തി നിർമ്മാണത്തിനുമായി 48 ലക്ഷം, വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കൽ, പൈപ്പ് സ്ഥാപിക്കൽ, സോളാർ ലൈറ്റ് തുടങ്ങിയവയ്ക്ക് 6ലക്ഷം തുടങ്ങിയ പദ്ധതികളാണ് ഒരു കോടി രൂപയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല.
തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം എസ്.സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമയ്യ അഷ്റഫ്, ഗ്രാമപഞ്ചായത്ത് അംഗം
വൈ.അനസ്, ജില്ലാ പട്ടികജാതി വികസന ആഫീസർ അജികുമാർ, ബ്ലോക്ക് പട്ടികജാതി വികസന ആഫീസർ എസ്. ബിന്ദു, നിർമ്മിതി കേന്ദ്രം പ്രോജക്റ്റ് മാനേജർ ഇ.കെ.ഗീതാപിളള, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.മധു,
മഠത്തിൽ രാജു, വി.അനിൽ, മോഹനൻ കോയിപ്പുറം, ചവറ ഷാ, തേവലക്കര സുരേഷ്, അജയകുമാർ ചേനങ്കര, എൻ.ശിഹാബുദ്ദീൻ, ദിവാകരൻപിളള തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.