കുന്നിക്കോട് : കൊല്ലം ഡിസ്ട്രിക്ട് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു കുന്നിക്കോട് ഏരിയ കൺവെൻഷൻ നടന്നു. വെട്ടിക്കവല എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവെൻഷൻ യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ.ജി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി പാസ്ബുക്കിന്റെ വിതരണോദ്ഘാടനം സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം എസ്.മുഹമ്മദ് അസ്ലം നിർവഹിച്ചു. ചടങ്ങിന് പ്രേംജിത്ത് അദ്ധ്യക്ഷനായി. യൂണിയൻ ഏരിയ സെക്രട്ടറി എ.വഹാബ് സ്വാഗതം പറഞ്ഞു. പി.ജി.സജികുമാർ, കെ.ചന്ദ്രപ്രകാശ്, പനമ്പിലാ തുളസി, കെ.അശോകൻ, അമ്പിളി ശിവപ്രസാദ്, ജെ.ഷാജി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജെ.ഷാജി (പ്രസിഡന്റ്), എ.വഹാബ് (സെക്രട്ടറി), ബിന്ദു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.