 
അഞ്ചൽ: വൈ.എം.സി.എ മേഖല പ്രവർത്തനോദ്ഘാടനവും വൈ.എം.സി.എ സ്ഥാപകൻ ജോർജ്ജ് വില്യമിന്റെ ജന്മദിനാഘോഷവും അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ നടന്നു. പുനലൂർ രൂപതാദ്ധ്യക്ഷൻ ബിഷപ് ഡോ.സിൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു. സഖറിയ വർഗ്ഗീസ് അദ്ധ്യക്ഷനായി. മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു മുഖ്യപ്രഭാഷണവും മലങ്കര കത്തോലിക്കാ സഭ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു മേലൂട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. കെ.ഒ.രാജുക്കുട്ടി പദ്ധതി രൂപരേഖ പ്രകാശനം ചെയ്തു. തോമസ് ടി.വർഗ്ഗീസ് കോർ എപ്പിസ്കോപ്പ, ഡോ. എബ്രഹാം മാത്യു, വൈ. ചാക്കോച്ചൻ, കെ.കെ. അലക്സാണ്ടർ, എൽ. തങ്കച്ചൻ, അലക്സാണ്ടർ മത്തായി, മാത്യു വർഗ്ഗീസ്, കെ. ബാബുക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.