 
അഞ്ചൽ : ഭാരതീയ യോഗാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ഈസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യോഗാ പരിശീലനം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ അംബീകാ കുമാരി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വികാസ് വേണു അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ജാസ്മിൻ മഞ്ചൂർ, പ്രഥമാദ്ധ്യാപിക ആശാലത, യോഗാ അക്കാഡമി ഡയറക്ടർ വിജയൻ, പ്രിൻസിപ്പൽ അനസ് ബാബു, സതീഷ്, രേവതി, സ്വപ്ന രാജ് തുടങ്ങിയവർ സംസാരിച്ചു.