
കൊല്ലം: ആർ.എസ്.പി ജില്ലാ സെക്രട്ടറി, യു.ഡി.എഫ് ജില്ലാകൺവീനർ, നിരവധിതൊഴിലാളി സംഘടനകളുടെ നേതാവ്, പ്രമുഖ
അഭിഭാഷകൻ, വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകളുടെ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അഡ്വ,ഫിലി
പ്പ്.കെ.തോമസ് ഏത് പ്രതിസന്ധികളെയും സൗമ്യമായി ഇടപെട്ട് പരിഹരിക്കാൻ ശേഷിയുള്ള നേതാവായിരുന്നു എന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ആർ.എസ് .പി ഡി.സി ഓഫിസിൽ നടന്ന മുന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, യു.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി. സി.വിജയൻ, രാജേന്ദ്രപ്രസാദ്, ഇടവനശ്ശേരി സുരേന്ദ്രൻ, റെജി കുമാർ, പി.പ്രകാശ് ബാബു ,കുരീപ്പുഴ മോഹനൻ, ടി.കെ.സുൽഫി, ആർ.സുനിൽ എന്നിവർ സംസാരിച്ചു.