പെരുമ്പുഴ: ഇളമ്പള്ളൂർ പഞ്ചായത്തിലെ തലപ്പറമ്പ് വാർഡിൽ കാട് പിടിച്ചു കിടന്ന തലപ്പറമ്പ് പഴവിള-മാടൻകാവ് റോഡും പരിസര പ്രദേശവും ബി.ജെ.പി തലപ്പറമ്പ് വാർഡ് കമ്മിറ്റിയുടെയും സേവാഭാരതിയുടെയും നേതൃത്വത്തിൽ വൃത്തിയാക്കി സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു.തുടർച്ചയായുള്ള മാലിന്യ നിക്ഷേപവും സാമൂഹ്യവിരുദ്ധരുടെ ശല്യവും പ്രദേശത്ത് വർദ്ധിച്ചു വന്നതിനെത്തുടർന്നാണ് സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ബി.ജെ.പി ഇളമ്പള്ളൂർ ഏരിയ പ്രസിഡന്റ് രാജേഷ് കുളങ്ങരയ്ക്കൽ ഉദ്ഘാടനം ചയ്തു. വാർഡ് വികസന സമിതി പ്രസിഡന്റ് അതുൽ അദ്ധ്യക്ഷനായി. സേവാഭാരതി ഇളമ്പള്ളൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീശൻ,ബി.ജെ.പി പെരുമ്പുഴ ഏരിയ പ്രസിഡന്റ് പ്രതീഷ്, തലപ്പറമ്പ് വാർഡ് മെമ്പർ ബിനുകുമാർ എന്നിവർ സംസാരിച്ചു. സുരേഷ് ബാബു നന്ദി പറഞ്ഞു.