sangeetha-48

കരുനാഗപ്പള്ളി: പൂനെയിലുണ്ടായ വാഹനാപകടത്തിൽ പടനായർകുളങ്ങര തെക്ക് മുല്ലശേരി കളീക്കൽ തറയിൽ സുനിലിന്റെ ഭാര്യ സംഗീത (48) തത്ക്ഷണം മരിച്ചു. പരിക്കേറ്റ സുനിൽ പൂനെയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മെഡിക്കൽ വിദ്യാർത്ഥിയായ ഇളയ മകളെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി വിട്ടശേഷം തിരികെ വരുമ്പോൾ നിയന്ത്രണം തെറ്റിയ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. പരേതനായ ശിവദാസന്റെയും ലീലദേവി അമ്മയുടെയും മകളാണ്. മക്കൾ: ലക്ഷ്മി, അശ്വതി. മൃതദേഹം കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.