
കൊല്ലം: റോട്ടറി ക്ലബ് ഒഫ് കൊല്ലം വെസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബസംഗമവും കളക്ടർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് എൻ.മോഹനൻ അദ്ധ്യക്ഷനായി. നിർദ്ധനരായ പത്ത് അമ്മമാർക്ക് 'മാതൃസ്പർശം' എന്ന പേരിൽ നൽകിവരുന്ന പ്രതിമാസ പെൻഷനും മയ്യനാട് വെള്ളമണൽ ഗവൺമെന്റ് സ്കൂളിലെ എൽ.കെ.ജി കുട്ടികൾക്കായുള്ള 15 ബെഞ്ചും 15 ഡെസ്കും സ്കൂൾ ഹെഡ്മിസ്ട്രസ് ജയക്കും ജില്ലാ പഞ്ചായത്ത് അംഗം ശെൽവിക്കും കൈമാറി. റോട്ടറി ക്ലബ് മുൻ ഡിസ്ട്രിക്ട് ഗവർണർ കെ.ശ്രീനിവാസൻ, അസിസ്റ്റന്റ് ഗവർണർ ബിജു ബഷീർ, ലിജിൻ, സുനിൽകുമാർ എന്നിവർ സംസാരിച്ചു. ചെയർമാൻ എം.ഹരികുമാർ സ്വാഗതവും സെക്രട്ടറി സോമൻ നന്ദിയും പറഞ്ഞു. റോട്ടറി കുടുംബാംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ട്, തിരുവാതിര, പുരുഷൻമാരുടെ സംഘനൃത്തം, സിംഗിൾഡാൻസ്, ഫാൻസിഡ്രസ്, നാടകം എന്നിവ നടന്നു.