
കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിൽ വിവിധ വിഷയങ്ങളിലുള്ള സെമിനാർ പരമ്പര 'സിനർജി 2022' ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ അദ്ധ്യക്ഷനായി. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി ജോയിന്റ് സെക്രട്ടറി എസ്.അജയ്, അക്കാഡമിക് കമ്മിറ്റി കൺവീനർ പ്രൊഫ.കെ.ജയപാലൻ, എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പർ യശോധരൻ എന്നിവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സി.അനിതാ ശങ്കർ സ്വാഗതവും കോളേജ് യൂണിയൻ ചെയർമാൻ വിശാഖ് നന്ദിയും പറഞ്ഞു.