
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ഇന്ന് മുതൽ ഓൺലൈനായി സമർപ്പിക്കാം. നവംബർ 15 ആണ് അവസാന തീയതി.
www.sgou.ac.in ലെ apply for admission ലിങ്കിൽ കൊടുത്തിട്ടുള്ള നിർദ്ദേശാനുസരണം അപേക്ഷിക്കാം. ഓൺലൈനായേ ഫീസടയ്ക്കാനാവൂ. അപേക്ഷ സമർപ്പിച്ചുകഴിയുമ്പോൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പ്രാദേശിക കേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി കംപ്ലീഷൻ സർട്ടിഫിക്കറ്റിലുണ്ടാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി അപേക്ഷകർക്ക് തിരഞ്ഞെടുക്കാം. അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് രസീത്, ആധാർ അഥവാ മറ്റു ഐ.ഡിയുടെ ഒറിജിനലും പകർപ്പും, ഒറിജിനൽ ടി.സി എന്നിവ ബന്ധപ്പെട്ട പ്രാദേശിക കേന്ദ്രത്തിൽ പരിശോധനയ്ക്കായി സമർപ്പിക്കണം. ടി.സി ഒഴികെയുള്ള രേഖകൾ ഓഫീസിൽ വാങ്ങിവയ്ക്കില്ല. അഡ്മിഷൻ നടപടികൾ പൂർത്തിയായാൽ റീജിയണൽ ഡയറക്ടർ ഒപ്പിട്ട അഡ്മിറ്റ് കാർഡ് ലഭിക്കും.
ബിരുദ - ബിരുദാനന്തര കോഴ്സുകൾ
5 ബി.എ പ്രോഗ്രാമുകളും 2 എം.എ പ്രോഗ്രാമുകളുമാണ് ആദ്യഘട്ടത്തിലുള്ളത്. ബി.എ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, എം.എ ഇംഗ്ലീഷ്, മലയാളം എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പഠിതാക്കൾക്ക് ഒരു സെമസ്റ്ററിൽ 66 ക്ലാസുകൾ നേരിട്ട് ലഭിക്കും. ബിരുദ പഠനത്തിന് 6 സെമസ്റ്ററും ബിരുദാനന്തര പഠനത്തിന് 4 സെമസ്റ്ററുമുണ്ട്. പ്രവേശനയോഗ്യതയിൽ മിനിമം മാർക്ക് നിബന്ധനയില്ല. വിദ്യാർത്ഥി
പ്രാദേശിക കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി
യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് പുറമേ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശിക കേന്ദ്രങ്ങളും അവയ്ക്ക് കീഴിൽ അൻപതോളം ലേണർ സെന്ററുകളും പ്രവർത്തനം തുടങ്ങി. വെബ്സൈറ്റിലുള്ള പ്രോസ്പെക്ടസിൽ കോഴ്സുകളുടെ ഫീസ് ഘടന അറിയാം. അർഹരായ വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമുണ്ട്. പ്രാദേശിക കേന്ദ്രങ്ങളുടെയും അവയുടെ കീഴിൽ വരുന്ന ലേണർ സപ്പോർട്ട് സെന്ററുകളുടെയും വിശദവിവരം വെബ്സൈറ്റിൽ. info@sgou.ac.in/ helpdesk@sgou.ac.in ൽ വിദ്യാർത്ഥികൾക്ക് സംശയനിവാരണം നടത്താം. ഫോൺ: 9188909901, 9188909902.
കേരള സർവകലാശാല സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ കോളേജുകളിലെ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തും.കൊല്ലംമേഖലയിലെ കോളേജുകൾക്ക് 12,13 തീയതികളിൽ കൊല്ലം എസ്.എൻ കോളേജിലും,തിരുവനന്തപുരം മേഖലയിലെ കോളേജുകൾക്ക് 14,15 തീയതികളിൽ കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിലുമാണ് സ്പോട്ട് അഡ്മിഷൻ.വിവരങ്ങൾക്ക് http://admissions.keralauniversity.ac.in.
സർവകലാശാലയിൽ നിന്ന് വിവിധ കോഴ്സുകൾ പൂർത്തിയാക്കി,ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റുകളിലെ പോരായ്മകൾ പരിഹിരിക്കാൻ അപേക്ഷിച്ചവർക്കായി അദാലത്ത് 13,14,15 തീയതികളിൽ സെനറ്റ് ഹാളിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ/എം.എ.എച്ച്.ആർ.എം റെഗുലർ/സപ്ലിമെന്ററി,പരീക്ഷയുടെ സി.എ മാർക്ക് അപ്ലോഡ് ചെയ്യാനുള്ള അവസാന തീയതി 17ലേക്ക് നീട്ടി.
ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി,ബി.എസ്സി. ബയോടെക്നോളജി കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
25ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ. മ്യൂസിക് (എഫ്.ഡി.പി.),(റെഗുലർ-2020 അഡ്മിഷൻ,ഇംപ്രൂവ്മെന്റ് -2019 അഡ്മിഷൻ,സപ്ലിമെന്ററി-2018,2017,2016 അഡ്മിഷൻ,മേഴ്സിചാൻസ്-2015,2014,2013 അഡ്മിഷൻ) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.വിവരങ്ങൾ വെബ്സൈറ്റിൽ.
ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്സി. എൻവിയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആന്റ് വാട്ടർ മാനേജ്മെന്റ് പ്രാക്ടിക്കൽ പരീക്ഷ 12 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
സെപ്തംബറിൽ നടത്തിയ മൂന്നാം വർഷ ബി.എച്ച്.എം.എസ് (1982 സ്കീം-മേഴ്സിചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 17 മുതൽ തിരുവനന്തപുരം ഗവ.ഹോമിയോ മെഡിക്കൽ കോളേജിൽ നടത്തും.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ബി.എസ്സി/ബി കോം (മേഴ്സിചാൻസ്-2013 അഡ്മിഷൻ മാത്റം) പരീക്ഷകൾ 21 മുതൽ ആരംഭിക്കും.ടൈംടേബിൾ വെബ്സൈറ്റിൽ.
2008 സ്കീം ബി.ആർക്ക് വിദ്യാർത്ഥികൾക്ക് (2008-2012 അഡ്മിഷൻ) സെഷണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിനായി 31വരെ അപേക്ഷിക്കാം.വിവരങ്ങൾ വെബ്സൈറ്റിൽ.
ഇഗ്നോ പ്രവേശനം 20 വരെ നീട്ടി
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ബിരുദ, ബിരുദാനന്തരബിരുദ, ഡിപ്ലോമ (സർട്ടിഫിക്കറ്റ്, സെമസ്റ്റർ ഒഴികെയുള്ള) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഒക്ടോബർ 20 വരെ നീട്ടി. റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യുക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ ബിരുദാനന്തരബിരുദം, പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് https://ignouadmission.samarth.edu.in വഴി അപേക്ഷകൾ സമർപ്പിക്കണം. രജിസ്റ്റർ ചെയ്തിട്ടുള്ള പഠിതാക്കൾ അവരുടെ യൂസർ നെയിമും പാസ് വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിക്കുകയും ന്യൂനതകളുണ്ടെങ്കിൽ നീക്കം ചെയ്യേണ്ടതുമാണ്. വിശദവിവരങ്ങൾക്ക് ഇഗ്നോ മേഖലാകേന്ദ്രം, രാജധാനി ബിൽഡിംഗ്, കിള്ളിപ്പാലം കരമന പി.ഒ. തിരുവനന്തപുരം - 695 002 വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ 0477 2344113/ 2344120/ 9447044132. ഈ-മെയിൽ opino.retrivandrum@ignou.ac.in
എൽ എൽ.ബി റാങ്ക് ലിസ്റ്റായി
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ.ബി പ്രവേശന പരീക്ഷയുടെ റാങ്ക്,താത്കാലിക കാറ്രഗറി ലിസ്റ്റ് എന്നിവ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.ഫോൺ:04712525300
ബി.എസ്.സി നഴ്സിംഗ്: ഓപ്ഷൻ 13വരെ വരെ
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ കോളേജുകളിൽ ബി.എസ്.സി.നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിന് www.lbscentre.kerala.gov.in വെബ്സൈറ്റിൽ 13വരെ ഓപ്ഷൻ നൽകാം.ട്രയൽ അലോട്ട്മെന്റ് 14ന് പ്രസിദ്ധീകരിക്കും.ഫോൺ: 0471-2560363, 364.
പി.ജി ഡെന്റൽ: ഒന്നാം അലോട്ട്മെന്റായി
തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ ഡെന്റൽ കോളേജുകളിൽ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലഭിച്ചവർ 15ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം.വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ.ഹെൽപ്പ് ലൈൻ- 04712525300