കരുനാഗപ്പള്ളി : ജനാധിപത്യമഹിളാ അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു. ടൗൺ ക്ലബിൽ ക്വിസ് മത്സരം, നാടൻ പാട്ട് മത്സരം എന്നിവയാണ് സംഘടിപ്പിച്ചത്. മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ബി.പത്മകുമാരി അദ്ധ്യക്ഷയായി. സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറിമാരായ പി.കെ. ജയപ്രകാശ്, പി.ബി.സത്യദേവൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വസന്തരമേശ്, ആർ.കെ.ദീപ എന്നിവർ സംസാരിച്ചു. കലാമത്സരങ്ങൾക്ക് ബെൻസി രഘുനാഥ്, സുനിത അശോക് എന്നിവർ നേതൃത്വം നൽകി.