photo
ജയരാജൻ അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിക് സുബേദാർ കരിങ്ങാട്ടിൽ ജയരാജന്റെ 26 -മത് രക്തസാക്ഷിത്വ ദിനം പി.എസ്. സാംസ്ക്കാരിക വേദി ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആചരിച്ചു.

ജയരാജനെ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു.

അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാര്യ ലൈല ജയരാജനെ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ആദരിച്ചു. ഗ്രന്ഥശാലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വസുമതി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗവേഷക വിദ്യാർത്ഥി എൻ.നൗഫൽ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ അവാർഡുകൾ നഗരസഭ കൗൺസിലർമാരായ മഹേഷ് ജയരാജ്, വിജയലക്ഷ്മി എന്നിവർ ചേർന്ന് വിതരണം ചെയ്തു. കെ.എസ്. ഇ. എസ്.എൽ സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ, താലൂക്ക് ലൈബ്രറി കൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സുരേഷ് വെട്ടുകാട്, വിജയമ്മ ലാലി, കെ.അശോകൻ, തയ്യിൽ തുളസി, എൻ.പ്രസന്നൻ,

കെ. രമണൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാലാപ്രസിഡന്റ് ജഗത് ജീവൻലാലി സ്വാഗതവും ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.