jumb

കൊല്ലം: ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ നടത്തുന്ന അത്‌ലറ്റിക് മീറ്റിൽ കൊല്ലം സായി 252 പോയിന്റുമായി മുന്നേറ്റം തുടരുന്നു. പുനലൂർ എസ്.എൻ കോളേജ് (150 പോയിന്റ്)​,​ അ‌ഞ്ചൽ സെന്റ് ജോൺസ് കോളേജ് (130 പോയിന്റ്)​ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

പുനലൂർ സെന്റ് ഗോരത്- 111, കൊല്ലം ഇൻഫന്റ് ജീസസ് - 87, കൊല്ലം സി.എസ്.എച്ച് - 78, കൊല്ലം ‌ജ്ഞാനോദയം ലൈബ്രറി സ്പോർട്സ് ക്ളബ് 77, സ്പോർട്സ് ഹബ് അക്കാഡമി 75 എന്നിങ്ങനെയാണ് പോയിന്റ് നില. ഇന്ന് വൈകുന്നേരത്തോടെ മത്സരങ്ങൾ സമാപിക്കും. വിജയികൾക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം.