sauhrudam
ഓച്ചിറ പായിക്കുഴി സൗഹൃദം സാംസ്ക്കാരിക വേദിയുടെ വാർഷിക ആഘോഷവും പൊതുസമ്മേളനവും സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പായിക്കുഴി സൗഹൃദം സാംസ്ക്കാരിക വേദിയുടെ 12-ാം വാർഷിക ആഘോഷവും 28-ാം ഓണ കാളക്കെട്ട് മഹോത്സവത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വാർഡിലെ ആശ പ്രവർത്തകരെ ആദരിച്ചു. പഠനോപകരണ വിതരണവും നടന്നു. വേദി പ്രസിഡന്റ് സിറാജ് എസ്. ക്രോണിക്കിൾ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗം എ.അജ്മൽ, അജിൻ സോമൻ, ഹംസ കൈമൂട്ടിൽ, അഖിൽ ബാബു, സലിം കുളങ്ങര, അജി കുറ്റിഅയ്യത്ത്, രാജേഷ് പുത്തൻതറ, രാജു ഓണംമ്പള്ളിൽ, അരുൾസോമൻ, സുഭദ്ര, ബിന്ദു, രാധാമണി തുടങ്ങിയവർ സംസാരിച്ചു.