nl
തഴവയിൽ നടന്ന കൊയ്ത്തുത്സവം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തഴവ: സംസ്ഥാന കൃഷിവകുപ്പ് നേതൃത്വം നൽകുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തഴവ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ചരക്കത്തിൽ ജംഗ്ഷനിലെ കരനെൽ കൃഷിയുടെ വിളവെടുപ്പ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീലത, വൈസ് പ്രസിഡന്റ് ആർ.ഷൈലജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ. അമ്പിളികുട്ടൻ, വി.ബിജു, മിനി മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, കൃഷി ഓഫീസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി വി. മനോജ് എന്നിവർ പങ്കെടുത്തു.